കൊച്ചി- ആരോഗ്യസേതു വഴി എടുക്കുന്ന വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കല്ല എന്നുറപ്പാണോ എന്ന് കേന്ദ്രത്തോട് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ വിശദീകരണം കേൾക്കാൻ വേണ്ടി ഹരജി ഈ മാസം 18 ലേക്ക് മാറ്റി. ആപ് നിർബന്ധമാക്കുന്നതും ഡൗൺലോഡ് ചെയ്യാത്തവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനും എതിരെ തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയേൽ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.