റിയാദ്- സൗദി അറേബ്യയില്‍ നിലവിലുള്ള കര്‍ഫ്യൂ ഇളവ് റമദാന്‍ അവസാനം വരെ തുടരും. കഴിഞ്ഞ മാസം 17 ദിവസത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവാണ് റദമാന്‍ 30 പൂര്‍ത്തിയാകുന്ന മെയ് 22 വരെ നീട്ടിയത്. കർശന നിയന്ത്രണങ്ങളോടെയായിരിക്കും വാണിജ്യ പ്രവർത്തനങ്ങള്‍ അനുവദിക്കുക. റമദാന്‍ 30 മുതല്‍ ശവ്വാല്‍ നാലു വരെ സമ്പൂര്‍ണ കര്‍ഫ്യൂ ആയിരിക്കും.
രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ പുറത്തിറങ്ങാവുന്നതടക്കം ഇപ്പോഴുള്ള ഇളവുകളെല്ലാം മെയ് 22 വരെ തുടരും. എന്നാല്‍ മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
വ്യാഴാഴ്ച മുതല്‍ റമദാന്‍ 29 വെള്ളിയാഴ്ച (മെയ് 22) വരെ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ എട്ട് മണിക്കൂര്‍ സമയം പുറത്തിറങ്ങാവുന്നതാണ്. എന്നാല്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും വിദേശികളും സ്വദേശികളും സ്വീകരിക്കണം.
മക്ക നഗരത്തില്‍ കര്‍ഫ്യൂ ഇളവുണ്ടാകില്ല. ഇവിടെ സമ്പൂര്‍ണ കര്‍ഫ്യൂ ആയിരിക്കും. സമ്പൂര്‍ണമായി അടച്ചിട്ടതായി പ്രഖ്യാപിച്ച ഏതാനും പ്രദേശങ്ങള്‍ക്കും ഇളവുണ്ടാകില്ല.
റമദാന്‍ 30 (മെയ് 23) മുതല്‍ ശവ്വാല്‍ നാല് (മെയ് 27)വരെ രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും സമ്പൂര്‍ണ കര്‍ഫ്യൂ ആയിരിക്കും.
അഞ്ചുപേരിലധികമുള്ള ആള്‍ക്കൂട്ടം നിരേധിച്ചതാണെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ഓര്‍മിപ്പിച്ചു.