Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം; ഖത്തര്‍ എയര്‍വെയസ് ഒരു ലക്ഷം സൗജന്യ ടിക്കറ്റ് നല്‍കും

ദോഹ- കോവിഡിനെതിരെ  ജീവന്‍ പണയംവച്ച് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഖത്തര്‍ എയര്‍വെയ്‌സ്. ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. നാളെ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കാനിരിക്കെയാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ പ്രഖ്യാപനം.

നാളെ രാത്രി 12.01 മുതല്‍ ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ മെയ് 18ന് രാത്രി ഖത്തര്‍ സമയം 11.59ന് അവസാനിക്കും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് qatarairways.com/ThankYouHeroes എന്ന വെബ്‌പേജില്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമപ്രകാരം പ്രൊമോഷന്‍ കോഡ് ലഭിക്കും.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ലോകത്തെ എല്ലാ രാജ്യത്തുമുള്ള ആരോഗ്യപ്രവര്‍ത്തകരും സൗജന്യ ടിക്കറ്റിന് അര്‍ഹരാണ്. അപേക്ഷാപ്രക്രിയ സുതാര്യവും നീതിപൂര്‍വവുമാക്കുന്നതിന് ഒരോ രാജ്യത്തും ജനസംഖ്യ അനുസരിച്ച് ദിവസം നിശ്ചിത ടിക്കറ്റുകള്‍ നീക്കിവെക്കും. ദിവസവും രാത്രി 12.01 അതത് ദിവസത്തെ ടിക്കറ്റ് അലോക്കേഷന്‍ പുറത്തുവിടും.

പ്രമോഷന്‍ കോഡ് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന ലോകത്തെ ഏത് നഗരത്തിലേക്കും രണ്ട് എക്കോണമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒന്ന് സ്വന്തവും മറ്റൊന്ന് സഹയാത്രികനും.

നവംബര്‍ 26ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. 2020 ഡിസംബര്‍ 10 വരെയുള്ള യാത്രയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. യാത്ര ചെയ്യേണ്ട സ്ഥലമോ തിയ്യതിയോ പ്രത്യേക ഫീസ് ഇല്ലാതെ മാറ്റാവുന്നതുമാണ്.

ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുള്ള ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍നിന്ന് വാങ്ങുന്ന സാധനങ്ങള്‍ക്ക് 35 ശതമാനം ഇളവും നല്‍കുമെന്നും ഖത്തര്‍ എയര്‍വെയയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ ബക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News