Sorry, you need to enable JavaScript to visit this website.

മക്കയില്‍ കോവിഡ് രോഗികള്‍ക്കായി മൊബൈല്‍ ആശുപത്രി

മക്ക- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മക്കയില്‍ ആഭ്യന്തരമന്ത്രാലയം  പൂര്‍ണമായി അടച്ചിട്ട പ്രദേശങ്ങളോട് ചേര്‍ന്ന് കോവിഡ് രോഗികള്‍ക്കായി രണ്ട് മൊബൈല്‍ ആശുപത്രികള്‍ തുടങ്ങിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കോവിഡ് രോഗികളെ സ്വീകരിക്കാന്‍ തയ്യാറാക്കിയ ഈ ആശുപത്രികളില്‍ നൂറ് ബെഡുകളാണുള്ളത്. എല്ലാ വിധ മെഡിക്കല്‍ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. മക്ക ആരോഗ്യ കാര്യ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ആശുപത്രി ഒരുക്കിയത്.

https://www.malayalamnewsdaily.com/sites/default/files/2020/05/11/covidmob3.jpeg

Latest News