കോഴിക്കോട്- കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് രണ്ട് ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ വാദം തള്ളി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍.സംസ്ഥാനം തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ നിലവില്‍ ഭൂരിഭാഗവും നിറഞ്ഞുകഴിഞ്ഞു. അന്യസംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് പോലും കൃത്യമായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. രണ്ട് ലക്ഷം ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പോയിട്ട് ആയിരം പേര്‍ക്കുള്ളവ പോലും നിലവില്‍ സംസ്ഥാനത്തില്ലെന്നും മുനീര്‍ പറഞ്ഞു.
അന്യസംസ്ഥാനത്തുള്ളവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് നടത്തിയ സമരത്തിന് നേതൃത്വം നല്‍കികൊണ്ടാണ് അദ്ദേഹം പ്രസ്താവന്. നിലവില്‍ പ്രവാസികളെ സ്വീകരിച്ചപ്പോലെ അന്യസംസ്ഥാനത്ത് ഉള്ളവരെയും സ്വീകരിക്കാന്‍ മനസുകാണിക്കണം. ഇവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇത് സംബന്ധിച്ച് ചോദ്യം ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷണവും വാഹനവും ഒരുക്കാന്‍ കെഎംസിസി തയ്യാറാണ്. പക്ഷെ ഇവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നും മുനീര്‍ ആരോപിച്ചു.