Sorry, you need to enable JavaScript to visit this website.

ബംഗളൂരുവിൽ കുടുങ്ങിയ വിദ്യാർഥികൾ നാട്ടിലേക്ക്  തിരിക്കവേ ബസപകടം; 26 പേർക്ക് പരിക്ക്

വിദ്യാർഥികൾ സഞ്ചരിച്ച ബസ് തമിഴ്നാട്ടിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചപ്പോൾ.

കോട്ടയം- കോറോണ ലോക്ഡൗണിനിടെ ബംഗളൂരുവിൽ കുടുങ്ങിയ വിദ്യാർഥികൾ നാട്ടിലേക്ക് തിരിക്കവേ ബസപകടം. 26 മലയാളി വിദ്യാർഥികൾക്ക് പരിക്കേറ്റു. ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മലയാളികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച ജയ്ഗുരു ബസാണ് തമിഴ്നാട്ടിലെ കരൂരിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള നഴ്‌സിംഗ് വിദ്യാർഥികളാണ് അപകടത്തിൽ പെട്ടവരെല്ലാവും. ഡ്രൈവറും കണ്ടക്ടറും അടക്കം 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ കരൂരിൽ ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വിദ്യാർഥികൾ മറ്റൊരു ബസിൽ നാട്ടിലേക്ക് തിരിച്ചു. വിദ്യാർഥികളിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതേ തുടർന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ നടപടിയെടുത്തത്.
അപകടത്തിൽ പരിക്കേറ്റ 18 പേരെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. അപകടവിവരം അറിഞ്ഞ ജോസ് കെ.മാണി എം.പി ഇത് സംബന്ധിച്ച് അവിടുത്തെ എം.പി ജ്യോതിമണിയുമായും ജില്ലാ പോലീസ് സൂപ്രണ്ട് പാണ്ഡ്യരാജുമായും ഐ.ജി യുമായും ബന്ധപ്പെട്ട് അപകടത്തിൽപ്പെട്ടവർക്കു വേണ്ട ചികിത്സാ സഹായം അടക്കം ക്രമീകരിച്ചിട്ടുണ്ട്. അപകടത്തിൽ ഗുരുതരമല്ലാത്ത പരിക്കുകളേറ്റവരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി പകരം ബസ് ഏർപ്പെടുന്നതിനു വേണ്ടി തമിഴ്‌നാട് സർക്കാരുമായി ചർച്ച ചെയ്ത് പകരം ബസ് ഏർപ്പെടുത്തുകയും ചെയ്തു. തോമസ് ചാഴികാടൻ എം.പി വിഷയത്തിൽ ഇടപെടുകയും യാത്രക്കാർ സുരക്ഷിതരാണ് എന്ന് ഉറപ്പാക്കുകയും ചെയ്തു.

Latest News