തിരുവനന്തപുരം- കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഊരൂട്ടമ്പലം സനല്‍ ഭവനില്‍ സജികുമാറിനെ ആറംഗസംഘം വീട്ടില്‍ കയറി ആക്രമിച്ചു. കൈയും കാലും തല്ലിയൊടിച്ചശേഷം യുവാവിന്റെ ജനനേന്ദ്രിയത്തിനും പരിക്കേല്‍പിച്ചു. ഗുരുതരമായി പരുക്കേറ്റ സജികുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍ കൂടിയാണ് അവിവാഹിതനായ സജികുമാര്‍.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്. സ്‌കൂട്ടറുകളിലെത്തിയ അക്രമികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി സജികുമാറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീടു കമ്പിപ്പാരയ്ക്കു ഇരുകാലുകളും കൈയും അടിച്ചൊടിച്ചു. വീട്ടുകാരുടെ നിലവിളികേട്ടു സമീപവാസികളെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്തുനിന്നു അക്രമികള്‍ എത്തിയെന്നു കരതുന്ന രണ്ട് സ്‌കൂട്ടറുകള്‍ കണ്ടെടുത്തു.