റിയാദ്- കോവിഡ് കാരണം സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള രണ്ടാം വിമാനം റിയാദില്‍ നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ടു. ഉച്ചക്ക് 02.53ന് 14 സ്ത്രീകളും എട്ട് കുട്ടികളുമടക്കം 139 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടതെന്ന് റിയാദ് എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ സിറാജ് അറിയിച്ചു.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബോര്‍ഡിംഗ്, ബാഗേജ് ചെക്കിംഗ്, എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം ജിദ്ദയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള ബുധനാഴ്ച നടത്താനിരുന്ന സര്‍വീസ് കരിപ്പൂരിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. 14ന് വ്യാഴാഴ്ച ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ട്.