ഗുരുവായൂര്‍- ക്വാറന്റൈന്‍ ചെയ്ത നാല് പ്രവാസികളെ സ്രവ പരിശോധനക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അബുദാബിയില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ട ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാല് പേരെയാണ് പരിശോധനക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിദേശത്ത് നിന്നെത്തിയ 37 പേരാണ് ഗുരുവായൂരില്‍ കഴിയുന്നത്. കൃത്യമായ നിരീക്ഷണത്തില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. ഡി.എം.ഒയുടെ നിര്‍ദേശപ്രകാരം ക്വറന്റൈനില്‍ ഉള്ളവര്‍ക്ക് ഓരോരുത്തര്‍ക്കായി പ്രത്യേകം കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്.