തിരുവനന്തപുരം- ലോക പ്രശസ്ത അമേരിക്കന്‍ മാസികയായ വോഗ് കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ച നീണ്ട ലേഖനവുമായാണ് ഇത്തവണ ഇറങ്ങിയത്. വോഗ് ഇന്ത്യ എഡിഷനിലാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ചിത്രവുമായി മാഗസില്‍ ഇറങ്ങിയിരിക്കുന്നത്.
ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ വിഷയങ്ങളാണ് പ്രധാനമായും വോഗ് കൈകാര്യം ചെയ്യുന്നത്. സമകാലീന വിഷയങ്ങളും ഉള്‍പ്പെടുത്തുന്നു. 1892 മുതല്‍ ന്യൂയോര്‍ക്കില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന വോഗിന് വിവിധ രാജ്യങ്ങളില്‍ എഡിഷനുകളുണ്ട്.
ലേഖിക മഞ്ജു സാറ രാജനാണ് മന്ത്രിയുടെ അഭിമുഖടക്കമുള്ള റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നിപ വൈറസിന് ശേഷം കൊറോണക്കെതിരായ കേരളത്തിന്റെ പോരാട്ടത്തെ നയിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയെന്ന് ലേഖിക പറയുന്നു. വോഗ് വാരിയേഴ്‌സ് എന്ന സെക്്ഷനിലാണ് ശൈലജയെക്കുറിച്ച ലേഖനം.