മസ്‌കത്ത്- ഒമാനില്‍നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച വൈകിട്ട് 4.15ന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക് പറക്കും. 177 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടാകുക. തെര്‍മല്‍ സ്‌ക്രീനിംഗ് പരിശോധനക്ക് ശേഷമാകും വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍.
ആദ്യ യാത്രയില്‍ നാല് കുട്ടികളും നിരവധി ഗര്‍ഭിണികളും അടിയന്തര ചികിത്സ തേടുന്നവരുമുണ്ട്. യാത്രക്ക് മുന്‍പുള്ള നടപടികള്‍ സുഗമമാക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.
ടിക്കറ്റ് സംബന്ധിച്ച് നടപടികള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. വിമാനത്താവളത്തില്‍ നേരത്തെ എത്തുന്നതിനും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.