റിയാദ് - സ്വന്തം നാട്ടുകാരിയായ യുവതിയെ ബന്ദിയാക്കിയ മൂന്നു ബംഗ്ലാദേശുകാരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് കേണൽ ശാകിർ അൽതുവൈജിരി അറിയിച്ചു. യുവതിയുടെ നാട്ടിലുള്ള ബന്ധുക്കളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനു വേണ്ടിയാണ് സംഘം യുവതിയെ ബന്ദിയാക്കിയത്. സംഘത്തെ കുറിച്ച വിവരം ലഭിച്ച സുരക്ഷാ വകുപ്പുകൾ അന്വേഷണത്തിലൂടെ അവരുടെ താവളം കണ്ടെത്തുകയും യുവതിയെ മോചിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികൾക്കെതിരായ നിയമാനുസൃത നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് പോലീസ് വക്താവ് അറിയിച്ചു.