ജിദ്ദ- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം നാട്ടില്‍നിന്ന് മരുന്ന് എത്തിക്കാന്‍ കഴിയാതായ സൗദിയിലെ പ്രവാസികള്‍ക്ക് അനഗ്രഹമായി അനു കാവിലിന്റെ സേവനം. നാട്ടില്‍നിന്ന് കൊറിയര്‍ വഴി അത്യാവശ്യ മരുന്നുകള്‍ എത്തിച്ചു നല്‍കിയാണ് പ്രവാസി വ്യവസായിയും ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യവുമായ അനീസ് നൂറേന്‍ എന്ന അനു കാവില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ചത്.
ഒഴുകൂര്‍ സ്വദേശിയും കെ.എം.സി.സി നേതാവുമായ അനീസ് ബിസിനസ് ആവശ്യാര്‍ഥം നേരത്തെയും ഇടക്കിടെ നാട്ടില്‍ പോയി വരുമ്പോള്‍ അത്യാവശ്യക്കാര്‍ക്ക് മരുന്ന് എത്തിച്ചുനല്‍കിയിരുന്നെങ്കിലും ലോക്ഡൗണ്‍ കാലത്തും സേവനം നിര്‍ത്തിയില്ല. പലരും മരുന്ന് തീര്‍ന്ന കാര്യം അറിയിച്ചപ്പോഴാണ് കൊറിയര്‍ വഴി സൗജന്യമായി മരുന്നകള്‍ എത്തിച്ചുനല്‍കാന്‍ തീരുമാനിച്ചത്.
കോവിഡ് 19 കാരണം വിമാന സര്‍വീസുകള്‍ മുടങ്ങിയത് കൊണ്ട് നാട്ടില്‍ നിന്നുള്ള മരുന്ന് ആശ്രയിച്ചിരുന്ന പലരും വിഷമത്തിലായിരുന്നു. പലരും പ്രയാസം സൂചിപ്പിച്ചതോടെയാണ് കൊറിയര്‍ ആശയം ഉദിച്ചതെന്ന് അനീസ് പറഞ്ഞു.
ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ സംഘടിപ്പിച്ച് എല്ലാ മരുന്നുകളും ഒരുമിച്ച് വാങ്ങുകയും കസ്റ്റംസ് ക്ലിയറന്‍സടക്കം പൂര്‍ത്തിയാക്കി സൗദിയിലേക്ക് അയക്കുകയും ചെയ്തത് നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ്. അടുത്ത ദിവസം ഒരു കൊറിയര്‍ കൂടി അയക്കാനിരിക്കുന്നു.
സേവനത്തിനു പിന്തുണയുമായി മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഉമ്മര്‍കുട്ടിയും വൈറ്റ് ഗാര്‍ഡ് ക്യാപറ്റന്‍ ഫര്‍ഹാന്‍ മുഷ്‌റഫും സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായെന്ന് അനീസ് പറഞ്ഞു.
നാട്ടിലും പ്രവാസലോകത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ അനുകാവിലിനെ കഴിഞ്ഞ വര്‍ഷം ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രത്യേകം ആദരിച്ചിരുന്നു. നാട്ടിലെ സ്‌കൂളുകളില്‍ സമാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കുന്നതു മുതല്‍ കുടിവെള്ളമെത്തിക്കുന്നതുവരെ ഒട്ടുമിക്ക രംഗങ്ങളിലും അനുകാവിലിന്റെ സഹായ സഹകരണങ്ങള്‍ ഉണ്ടാകാറുണ്ട്.