തൃശൂര്‍- ക്ഷേത്രത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലാണ് സംഭവം. ഈ ക്ഷേത്രം ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ലോക്ക്ഡൗണ്‍ ലംഘിച്ച് നൂറോളം പേരാണ് ഭാഗവത പാരായണം നടത്തിയത്.
ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം. വിവരമറിഞ്ഞ് പോലിസ് എത്തിയപ്പോള്‍ ആളുകള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ അഞ്ച് പേരെ പോലിസ് പിടികൂടി അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന സമിതിയംഗം ഇ ചന്ദ്രന്‍ അടക്കമുള്ളവരാണ് പിടിയിലായത്. ലോക്ക്ഡൗണ്‍ ലംഘിച്ചതിനെതിരെ ഇവര്‍ക്കെതിരെ കേസെടുത്തതായി എരുമപ്പെട്ടി പോലിസ് അറിയിച്ചു.