കൊച്ചി- ഗ്രീൻ, ഓറഞ്ച് സോണുകളിൽ ക്രിസ്ത്യൻ പള്ളികൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊച്ചി തമ്മനം സ്വദേശി സാജുവും മറ്റുമാണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്. സാമൂഹ്യ അകലം പാലിച്ചും മറ്റ് നിബന്ധനകൾ പാലിച്ചും പള്ളികൾ തുറക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഹർജി ഇന്ന് പരിഗണിക്കും.