റിയാദ് - വിവിധ പ്രവിശ്യകളിലെ 22,119 മസ്ജിദുകള്‍ കഴിഞ്ഞ ദിവസം വരെ ഇസ്ലാമികകാര്യ മന്ത്രാലയം അണുവിമുക്തമാക്കി. രണ്ടാം ഘട്ടത്തില്‍ 13,395 മസ്ജിദുകളാണ് അണുവിമുക്തമാക്കിയത്.
മസ്ജിദുകളിലെ 66,97,500 ചതുരശ്രമീറ്റര്‍ കാര്‍പെറ്റുകളും ദീര്‍ഘ ചതുരാകൃതിയിലുള്ള 66,975 കാര്‍പെറ്റുകളും ദശലക്ഷക്കണക്കിന് മുസ്ഹഫുകളും 6,69,750 മുസ്ഹഫ് സ്റ്റാന്റുകളും അലമാരകളും 1,07,160 ടോയ്ലെറ്റുകളും ഇതിനകം അണുവിമുക്തമാക്കിയിട്ടുണ്ട്.
മസ്ജിദുകളിലെ അണുനശീകരണ, ശുചീകരണ ജോലികളില്‍ 6,061 തൊഴിലാളികളും ടെക്നീഷ്യന്മാരും പങ്കാളിത്തം വഹിക്കുന്നു.