കുന്നംകുളം- ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ ഒന്‍പത് പേര്‍ അറസ്റ്റില്‍. കുന്നംകുളം ആയംമുക്ക് ജുമാമസ്ജിദിലാണ് കൊറോണ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് കൂട്ടംചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയത്. ഇന്നലെ രാത്രിയാണ് നമസ്‌കാരം നടത്തിയത്. വിവരം അറിഞ്ഞ് പോലിസ് എത്തിയപ്പോള്‍ ഏഴ് പേര്‍ ഓടി രക്ഷപ്പെട്ടു. ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് സമാനസംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ഇനിയും നിയമലംഘനം നടന്നാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി.