ഖമീസ് മുശൈത്ത്- മലപ്പുറം താനൂർ അട്ടത്തോട് സ്വദേശി സൂപ്പി മക്കാനകത്ത് യൂസഫിന്റെ മകൻ യുഫീർ (25) ഖമീസിൽ നിര്യാതനായി. മൂന്നു വർഷം മുമ്പാണ് യൂഫിർ സൗദിയിൽ എത്തിയത്. ഖമീസ് സൂഖിൽ പിതാവും മക്കളും ഒന്നിച്ചു തോപ്പ് കടയും പർദ്ധ കടയും നടത്തി വരികയായിരുന്നു. മാതാവ് സുലൈഖ. സഹോദരൻ യൂഫർ,സഹോദരി സുനീറ . പിതാവും സഹോദരനും ഖമീസിലുണ്ട്. മൃതദേഹം ഖമീസ് മുഷ്ത്തശ്ഫൽ മദനി ഹോസ്പിറ്റൽ മോർച്ചറിയിലാണ്. നിയമ നടപടികൾ പൂർത്തികരിച്ചു ഖമീസ് മുശൈത്തിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.