കണ്ണൂർ- പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തിയ ബി.ജെ.പി നേതാവിനെതിരെ പരാതി.
ബി.ജെ.പി നേതാവ് ലസിത പാലക്കലിനെതിരെയാണ് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരിം ചേലേരി കണ്ണൂർ ഡിവൈ.എസ്.പിക് പരാതി നൽകിയത്. ശിഹാബ് തങ്ങളെ ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തുകയും മതസ്പർധ വളർത്തുകയും ചെയ്തതിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി എന്നിവർക്കും പരാതി നൽകി.