Sorry, you need to enable JavaScript to visit this website.

പോക്‌സോ കേസ് പ്രതി കോടതിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചു

മഞ്ചേരി-കോടതി കെട്ടിടത്തിനു മുകളിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ച പോക്‌സോ കേസിലെ പ്രതി പരിക്കേറ്റു ആശുപത്രിയിൽ. എടവണ്ണ പെരകമണ്ണ കിഴക്കേ ചാത്തല്ലൂർ തച്ചറായിൽ ആലിക്കുട്ടി (56)യെയാണ് സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്‌കൂൾ വിദ്യാർഥികളെ പീഡിപ്പിച്ചുവെന്ന കേസിൽ ഇയാൾക്കെതിരെ എടവണ്ണ പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി  കസ്റ്റഡിയിൽ ആവശ്യപ്പെട്ട് മഞ്ചേരി പോക്‌സോ സ്‌പെഷൽ കോടതിയായ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ എത്തിയതായിരുന്നു എടവണ്ണ പോലീസ്. ജില്ലാ കോടതി കെട്ടിട സമുച്ചയത്തിലെ മൂന്നാം നിലയിൽ നിന്നു അകമ്പടി പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാൾ താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. വീഴ്ചയിൽ കെട്ടിടത്തിന്റെ പാരപ്പറ്റ് തകർന്ന സാരമായി പരിക്കേൽക്കുകയും ഉടൻ പോലീസ് പിടികൂടി മഞ്ചേരി  മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെക്കു റഫർ ചെയ്യുകയായിരുന്നു. കോടതി കെട്ടിടത്തിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചതിനു മഞ്ചേരി പോലീസ് പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
 

Latest News