പ്രവാസികളുടെ മടക്കം; നാളെ കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍ മാത്രം,കരിപ്പൂരിലേക്കുള്ള സമയക്രമത്തില്‍ മാറ്റം

കോഴിക്കോട്- കേരളത്തിലേക്ക് പ്രവാസികളുമായുള്ള വിമാനം നാളെ മുതല്‍ എത്തിത്തുടങ്ങും. എന്നാല്‍ രണ്ട് വിമാനങ്ങള്‍ മാത്രമാണ് നാളെ കേരളത്തിലേക്ക് സര്‍വീസ് നടത്തുക. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും നെടുമ്പാശേരി വിമാനത്താവളത്തിലേക്കുമാണ് വിമാനങ്ങളെത്തുക. എന്നാല്‍ സൗദി അറേബ്യയില്‍ നിന്ന് നാളെ എത്തുമെന്ന് കരുതിയിരുന്ന വിമാനം വെള്ളിയാഴ്ചയാണ് എത്തുകയെന്ന് മലപ്പുറം ജില്ലാകലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

നേരത്തെ നാളെ  കൊച്ചിയിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്ന ദോഹ-കൊച്ചി സര്‍വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. അബൂദബി-കൊച്ചി,ദുബായ്-കോഴിക്കോട് റൂട്ടിലാണ് നാളെ സര്‍വീസ് നടത്തുക
ഉച്ചയ്ക്ക് 12.30ന് കേരളത്തില്‍ നിന്ന് യാത്ര തിരിച്ച് പ്രവാസികളുമായി രാത്രി 9.40 ഓടുകൂടി കൊച്ചി,കോഴിക്കോട് എയര്‍പോര്‍ട്ടുകളില്‍ വിമാനങ്ങള്‍ എത്തുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

Latest News