തിരുവനന്തപുരം- വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ പതിനാല് ദിവസമാക്കി മാറ്റുമെന്ന് സര്‍ക്കാര്‍. ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനും ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനുമായിരിക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈന്‍ 14 ദിവസമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു.
ഇതേതുടര്‍ന്നാണ് കേരള സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ പതിനാല് ദിവസമാക്കി നീട്ടിയത്. പുതിയ നിര്‍ദേശ പ്രകാരം വിദേശരാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ 14 ദിവസം സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും ശേഷം പ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്യും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പ്രവാസികളാണ് തിരിച്ചെത്തുന്നത്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി വിവിധ ജില്ലകളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട് സര്‍ക്കാര്‍.