റിയാദ്- റീ എന്‍ട്രി, ഫൈനല്‍ എക്സിറ്റ്, സന്ദര്‍ശക വിസ എന്നിവയില്‍ സൗദിയില്‍ കഴിയുന്ന, നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഏത് രാജ്യത്തെ പൗരന്മാര്‍ക്കും അബ്ശിര്‍ ഔദയില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പോകുന്ന രാജ്യം സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതിന് ശേഷമേ ഇവിടെനിന്ന് വിമാന സര്‍വീസ് ഉണ്ടാവുകയുള്ളൂ.
ഇഖാമ നമ്പര്‍, ജനനതിയ്യതി, മൊബൈല്‍ നമ്പര്‍, ഡിപാര്‍ച്ചര്‍, അറൈവല്‍ വിമാനത്താവളങ്ങള്‍ എന്നിവ എന്റര്‍ ചെയ്താണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.
നേരത്തെ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമേ യാത്ര ചെയ്യാവൂവെന്നറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മദീന വിമാനത്താവളവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദേശകാര്യം, ഹജ്- ഉംറ, മാനവശേഷി സാമൂഹിക വികസനം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിവില്‍ ഏവിയേഷന്‍, സൗദി എയര്‍ലൈന്‍സ്, പബ്ലിക് സെക്യൂരിറ്റി, ജവാസാത്ത്, ജയില്‍ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.