Sorry, you need to enable JavaScript to visit this website.

താമസ സ്ഥലങ്ങളിൽ സലൂണുകൾ: വിദേശികൾ പിടിയിൽ

അസീറിൽ താമസ സ്ഥലം കേന്ദ്രീകരിച്ച് ഉപയോക്താക്കളെ സ്വീകരിച്ച് കുടുങ്ങിയ അറബ് വംശജനായ ബാർബർ 

റിയാദ് - താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ബാർബർ ഷോപ്പുകൾ നടത്തിയ വിദേശികളെ വിവിധ പ്രവിശ്യകളിൽ നിന്ന് സുരക്ഷാ വകുപ്പുകളും നഗരസഭാധികൃതരും ചേർന്ന് പിടികൂടി. അസീറിൽ താമസ സ്ഥലത്ത് ബാർബർ ഷോപ്പ് സജ്ജീകരിച്ച് ഉപയോക്താക്കളെ സ്വീകരിച്ച അറബ് വംശജനാണ് പിടിയിലായത്. താമസ സ്ഥലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാർബർ ഷോപ്പിനെ കുറിച്ച് സൗദി പൗരന്മാരാണ് നഗരസഭക്ക് വിവരം നൽകിയത്. തുടർന്ന് സുരക്ഷാ വകുപ്പുകളുമായി ചേർന്ന് താമസ സ്ഥലം റെയ്ഡ് ചെയ്ത് വിദേശിയെ പിടികൂടുകയായിരുന്നു. തുടർ നടപടികൾക്കായി യുവാവിനെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അസീർ നഗരസഭ അറിയിച്ചു. 


അൽഖർജിനു സമീപം അൽസീഹിൽ താമസ സ്ഥലം ബാർബർ ഷോപ്പ് ആക്കി മാറ്റിയ വിദേശ തൊഴിലാളികളെ അൽഖർജ് ബലദിയ ഉദ്യോഗസ്ഥരും സുരക്ഷാ വകുപ്പുകളും ചേർന്ന് പിടികൂടി. അനധികൃത ബാർബർ ഷോപ്പിൽ കണ്ടെത്തിയ മുഴുവൻ ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും അൽഖർജ് ബലദിയ അറിയിച്ചു. ഫഌറ്റ് ബാർബർ ഷോപ്പ് ആക്കി മാറ്റിയ വിദേശികളെ കുറിച്ച് സൗദി പൗരനാണ് അൽഖർജ് ബലദിയയിൽ അറിയിച്ചത്. 
 

Latest News