Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ മടക്കം: ടിക്കറ്റ് വിതരണം തുടങ്ങി

അബുദാബി-യുഎഇയില്‍നിന്ന് വ്യാഴാഴ്ച കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും  പ്രത്യേക സര്‍വീസ് നടത്തുന്ന വിമാനത്തില യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണം തുടങ്ങി. 177 പേരുമായി വൈകുന്നേരം 4.15ന് അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് ആദ്യ വിമാനം പുറപ്പെടും. അന്നേ ദിവസം ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക്  പുറപ്പെടുന്ന  വിമാനത്തിലും 177 യാത്രക്കാരാണ് ഉണ്ടാവുക. അബൂദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബയിലെ കോണ്‍സുലേറ്റും നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് അനുവദിക്കുന്നത്. 
നേരത്തെ, ഇന്ത്യന്‍ എംബസിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അടിയന്തര പ്രാധാന്യമുള്ളവരുടെ പട്ടിക എംബസി എയര്‍ലൈന്‍ ഓഫീസിന് കൈമാറിയിരുന്നു. അബൂദാബി-കൊച്ചി  15000, ദുബായ്‌കൊച്ചി  15000, ദോഹ-കൊച്ചി 16000, ബഹറിന്‍-കൊച്ചി 17000, മസ്‌കത്ത്-കൊച്ചി 14000, ദോഹ-തിരുവനന്തപുരം  17000, ബഹറിന്‍ കോഴിക്കോട് 16000 
കുവൈത്ത്-കോഴിക്കോട്  19000 എന്നിങ്ങനെയാണ് സൗദി ഒഴികെയുള്ള വിവിധ ഗള്‍ഫ് സെക്ടറുകളില്‍നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്. എയര്‍ ഇന്ത്യ ഓഫിസില്‍ നിന്നു വേണം ടിക്കറ്റ് വാങ്ങാന്‍. വെബ്‌സൈറ്റ്, ട്രാവല്‍സ് വഴി ടിക്കറ്റ് ലഭിക്കില്ല. സ്ഥാനപതി കാര്യാലയം തയ്യാറാക്കി നല്‍കുന്ന പട്ടികപ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസുകളില്‍നിന്ന് മാത്രമാണ് ടിക്കറ്റ് ലഭിക്കുകയെന്നും എംബസി അധികൃതര്‍ അറിയിച്ചു. എംബസിയോ കോണ്‍സുലേറ്റോ കൈമാറുന്ന അന്തിമപട്ടിക പ്രകാരം മാത്രമേ ടിക്കറ്റുകള്‍ അനുവദിക്കുകയുള്ളൂവെന്ന് എയര്‍ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News