തിരുവനന്തപുരം- ലോക്ക്ഡൗണ്‍ തീരുന്നതിന്റെ തൊട്ടടുത്ത ദിവസം സംസ്ഥാനത്ത് ലോട്ടറി വിതരണം പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മെയ് 17 വരെയാണ് ദേശീയതലത്തില്‍ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായ മേഖലകളിലോന്നാണ് ഭാഗ്യക്കുറി വിതരണ മേഖലയും. പ്രതിസന്ധി കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ ടിക്കറ്റ് വായ്പയായി നല്‍കും. 100 ടിക്കറ്റ് വരെ ഏജന്റുമാർക്ക് ഇങ്ങനെ നല്‍കും. ടിക്കറ്റ് വിറ്റതിന് ശേഷം ഇതിന്റെ പണം നൽകിയാൽ മതിയെന്നും ധനമന്ത്രി വ്യക്തമാക്കി.