മലപ്പുറം- വേങ്ങര നിയമസഭ മണ്ഡലത്തിലേക്ക് അടുത്തമാസം 11ന് ഉപതെരഞ്ഞെടുപ്പ് നടക്കും. പതിനാറിനാണ് വോട്ടെണ്ണൽ. പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിച്ചതിനെ തുടർന്നാണ് വേങ്ങര മണ്ഡലത്തിൽ ഒഴിവുവന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
യു.ഡി.എഫിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയാണ് വേങ്ങരയിൽ മത്സരിക്കുക. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകൾ മുസ്‌ലിം ലീഗ് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ഇടതുമുന്നണിയിൽ സി പി എമ്മിലെ അഡ്വ പി പി ബഷീറായിരുന്നു കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചിരുന്നത്.