മസ്‌കത്ത്- ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള ലോക്ഡൗണ്‍ മെയ് 29 വരെ നീട്ടി. കോവിഡുമായി ബന്ധപ്പെട്ട സുപീം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്. മത്ര ഡിസ്ട്രിക്ടിലും ജലാന്‍ ബനീ ബുആലി ടൗണിലും ലോക് ഡൗണ്‍ ബാധകമാണ്.
തലസ്ഥാനത്ത് ഇത് രണ്ടാംതവണയാണ് ലോക്ഡൗണ്‍ നീട്ടുന്നത്. ഏപ്രില്‍ പത്തനാണ് ആദ്യം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മേയ് ആദ്യം നീട്ടി.
2019-2020 അക്കാദമിക് സ്‌കൂള്‍ വര്‍ഷം വ്യാഴാഴ്ച അവസാനിക്കുകയാണെന്നും പുതിയ അധ്യയന വര്‍ഷം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഈയാഴ്ച അവസാനം പ്രഖ്യാപിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. ഒമാനില്‍ ഇതുവരെ 2735 കോവിഡ് കേസുകളം 12 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.