Sorry, you need to enable JavaScript to visit this website.

ലോക്ക് ഡൗണ്‍ നീണ്ടു; നിശാന്തും ശാലുവും കാര്‍ഷെഡില്‍ വിവാഹിതരായി 

കൊല്ലം- കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലാണ്. മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളുമുണ്ട്. കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേര്‍ മാത്രമെന്ന്  സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുകയും ചെയ്തു. കൊറോണ വ്യാപനം ആരംഭിക്കും മുന്‍പ് നിശ്ചയിച്ച വിവാഹങ്ങള്‍ ഒക്കെ തന്നെ പിന്നീട് കര്‍ശന നിയന്ത്രണത്തോടെ, നിബന്ധനകള്‍ പാലിച്ചാണ് നടത്തിയത്. അങ്ങനെ നിയന്ത്രണങ്ങള്‍ പാലിച്ചപ്പോള്‍ മുറ്റത്തെ കാര്‍ഷെഡ് കതിര്‍മണ്ഡപമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കടയ്ക്കല്‍ ആല്‍ത്തറമൂട് പുലരിയില്‍ സുഗതന്‍ ബിന്ദു ദമ്പതികളുടെ മകള്‍ ശാലുവും കൊല്ലം പള്ളിത്തോട്ടം പ്രയാഗില്‍ ചന്ദ്രബാബുവിന്റെയും ഷീനയുടേയും മകന്‍ നിഷാന്ത് സി.ബാബുവും തമ്മിലുള്ള വിവാഹമാണ് കാര്‍ ഷെഡില്‍ നടന്നത്. 
നേരത്തെ നിലമേല്‍ ഷാലിമാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ച വിവാഹമാണ് കാര്‍ഷെഡില്‍ അതേ മുഹൂര്‍ത്തത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് നടന്നത്.
 

Latest News