ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദേശത്തേക്ക് മടങ്ങാന്‍ കേന്ദ്രാനുമതി വൈകുന്നതിനാല്‍ ജീവിതം വഴിമുട്ടി ഇരുന്നൂറ്റമ്പതോളം മലയാളി നഴ്‌സുമാര്‍.ഖത്തര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ മലയാളി നേഴ്‌സുമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ വിമാനസര്‍വീസ് ഏര്‍പ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ സന്നദ്ധരാണ്. എന്നാല്‍ കേന്ദ്ര തീരുമാനം നീട്ടുന്നതിനാല്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണിവര്‍.
ഖത്തറിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് നഴ്‌സുമാരാണ് ജോലിചെയ്യുന്നത്.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കോവിഡ് വ്യാപകമായതോടെയാണ് നഴ്‌സുമാരെ തിരിച്ചെത്തിക്കാന്‍ ആശുപത്രിയുടെ ഇടപെടാനൊരുങ്ങുന്നത്. അതേസമയം, ഫിലിപ്പൈന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാരെ തിരിച്ചെത്തിച്ചു. റമദാന്‍ കാലത്ത് നഴ്‌സുമാര്‍ക്ക് അഞ്ചുമണിക്കൂറാണ് ജോലിയെടുക്കേണ്ടത്. നഴ്‌സുമാര്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ ഇപ്പോള്‍ 12 മണിക്കൂറാണ് ജോലി. ഇനിയും വൈകിയാല്‍ ഖത്തര്‍ സര്‍ക്കാര്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്‌തേക്കും. ജോലി നഷ്ടമായാല്‍ മലയാളി നഴ്‌സുമാര്‍ വലിയ സാമ്പത്തിക ബാധ്യതയിലാകും. ഇതിനകം പലതവണ ആശുപത്രി അധികൃതരില്‍നിന്നുള്ള ഇമെയില്‍ സന്ദേശം നഴ്‌സുമാര്‍ക്ക് ലഭിച്ചു കഴിഞ്ഞു.