തിരുവനന്തപുരം- കേരളത്തിലേക്ക് മടങ്ങാന്‍ വിവിധ സംസ്ഥാനങ്ങളിലായി ഒന്നരലക്ഷത്തിലേറെ പേര്‍ കാത്തിരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1,66,263 പേരാണ് ഇതിനായി ഏര്‍പ്പെടുത്തിയ നോര്‍ക്ക പേജില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേരും. കര്‍ണാടക-55188, തമിഴ്‌നാട്-50863, മഹാരാഷ്ട്ര-22,515, തെലങ്കാന-6422, ഗുജറാത്ത്-4959, ആന്ധ്രപ്രദേശ്-4338, ദല്‍ഹി-4236 എന്നിങ്ങനെയാണ് കണക്ക്.
തിങ്കളാഴ്ച ഉച്ചവരെ 515 പേര്‍ വിവിധ ചെക്‌പോസ്റ്റുകള്‍ വഴി കേരളത്തിലെത്തി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പാസ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുനിന്ന് ഇതുവരെ 13,818 തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.