ദുബായ്- ഇന്ത്യയില്‍ മുസ്ലിംകള്‍ പുതിയ തൊട്ടുകൂടാത്തവരായി മാറിയിരിക്കയാണോ എന്ന ചോദ്യവുമായി ദുബായ് രാജകുമാരിയും എഴുത്തുകാരിയുമായ ഹിന്ദ് അല്‍ ഖാസിമി രാജകുമാരി വീണ്ടും.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ കോവിഡ് വ്യാപനത്തിനു പിന്നില്‍ മുസ്ലിംകളാണെന്ന് കുറ്റപ്പെടുത്തി വിദ്വേഷ പ്രചാരണം തുടരുന്നതിനിടയിലാണ് രാജകുമാരിയുടെ പുതിയ ട്വീറ്റ്.
ഇന്ത്യയില്‍ സംഘ്പരിവാര്‍ തുടരുന്ന വിദേഷ പ്രചാരണത്തിനെതിരെ അറബ് ലോകത്ത് എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കുപ്രചാരണങ്ങളെ തള്ളി രംഗത്തുവന്നിരുന്നു.