റിയാദ്- കര്‍ഫ്യൂ പാസിനും കോവിഡ് ബന്ധപ്പെട്ട സേവനങ്ങള്‍ക്കുമുള്ള പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് സൗദി ഡാറ്റാ അതോറിറ്റിയാണ് തവക്കല്‍നാ എന്ന പേരില്‍ പുതിയ ആപ് പുറത്തിറക്കിയിരിക്കുന്നത്.
മൊബൈലില്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇഖാമ നമ്പറും ജനനതിയ്യതിയും ചേര്‍ത്താണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. അപ്പോള്‍ തന്നെ ഇഖാമ നമ്പറിലുള്ള തസ്രീഹ് ഈ ആപില്‍ ബാര്‍കോഡ് രൂപത്തില്‍ തെളിയും. റോഡിലുണ്ടാകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത മൈദാന്‍ എന്ന പേരിലുള്ള ആപ് വഴി യാത്രക്കാരന്റെ മൊബൈലിലെ തവക്കല്‍നാ ആപിലെ ബാര്‍കോഡ് വായിക്കാനാകും. ഇതിന് യാത്രക്കാരന്‍ തന്റെ മൊബൈലിലെ തവക്കല്‍നാ ആപ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തുറന്ന് കൊടുക്കണം. കര്‍ഫ്യൂ പാസ് റീഡ് ചെയ്യനായില്ലെങ്കില്‍ അന്യായമായി പുറത്തിറങ്ങിയതിന്റെ പിഴ ഈടാക്കും. ഇപ്പോള്‍ പരീക്ഷണാര്‍ഥമുള്ള ഈ ആപ് വൈകാതെ പ്രാബല്യത്തിലാവും.