ദുബായ്- കോവിഡ് ബാധിതരായി ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍കൂടി യു.എ.ഇയില്‍ മരിച്ചു. കോതമംഗലം ആയക്കാട് തൈക്കാവ് പടി ഏലവും ചാലില്‍ നിസാര്‍(37), മലപ്പുറം തിരൂര്‍ സ്വദേശി അഷ്‌റഫ് (51) എന്നിവരാണ് മരിച്ചത്.
നിസാര്‍ അജ്മാനിലാണ് ചികിത്സയിലിരുന്നത്. രണ്ട് ദിവസം മുമ്പ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അഷ്‌റഫ് അബുദാബിയില്‍ വ്യാപാരം നടത്തുകയായിരുന്നു. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു.