തിരുവനന്തപുരം- റെഡ്‌സോണ്‍ ജില്ലകളിലുള്‍പ്പെടെ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവൃത്തിസമയം സാധാരണ നിലയിലാക്കി. റെഡ്‌സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ മാത്രമാണ് ഇതുവരെ ബാങ്കുകള്‍ക്ക് വൈകിട്ടുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നത്. റെഡ്‌സോണില്‍ പത്തുമുതല്‍ രണ്ടുമണിവരെയായിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിനാലാണ് എല്ലാ ജില്ലയിലും ബാങ്കുകള്‍ക്ക് വൈകീട്ടുവരെ പ്രവൃത്തിക്കാമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചത്.
റെഡ്‌സോണിലെ ഹോട്‌സ്‌പോട്ട് മേഖലകളിലെ പ്രവര്‍ത്തനം കലക്ടര്‍ നിര്‍ദേശിക്കുന്ന രീതിയിലായിരിക്കും. ഇത്തരം സ്ഥലങ്ങളിലും മറ്റ് അടിയന്തരഘട്ടത്തിലും ബാങ്കുകള്‍ അടച്ചിടാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കാം.