അബുദാബി- ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ക്ക് ഒരു കാറില്‍ സഞ്ചരിക്കാമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇത് നിയമലംഘനമാവില്ല. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കും ഈ ഇളവ് ബാധകമായിരിക്കും. ഒരു കാറില്‍ മൂന്ന് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാവൂ എന്ന കാരണത്താല്‍ തങ്ങള്‍ക്ക് കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് നിരവധി കുടുംബങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പരിഭവം പങ്കുവെച്ചിരുന്നു.
മൂന്ന് പേരില്‍ കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചാല്‍ ഡ്രൈവര്‍ക്കെതിരെ 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നിയമം ടാക്‌സി കാര്‍, കാബ് സര്‍വീസുകള്‍ക്ക് മാത്രമാണെന്നും കുടുംബാംഗങ്ങള്‍ ഇതില്‍ വ്യാകുലപ്പെടേണ്ടതില്ലെന്നും പോലീസ് വ്യക്തമാക്കി.