Sorry, you need to enable JavaScript to visit this website.

പ്രവാസികളെ കൊണ്ടുവരാന്‍ ഒന്നും ചെയ്തില്ല- കെ. മുരളീധരന്‍

കോഴിക്കോട്- പ്രവാസികളുടെ തിരിച്ചുവരവിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നും ചെയ്തില്ലെന്ന് കെ. മുരളീധരന്‍ എം.പി. പറഞ്ഞു. രണ്ടു തരത്തില്‍ രജിസ്‌ട്രേഷന്‍ നടത്തി കാത്തിരിക്കുകയാണ്. നോര്‍ക്ക വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
എംബസിയിലെ രജിസ്‌ട്രേഷനിലും വ്യക്തത വന്നിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കേണ്ടതുണ്ട്. മൂന്നര ലക്ഷം പ്രവാസികള്‍ തിരിച്ചുവരാന്‍ തയാറാണ്. ഇവരെ ക്വാറന്റൈന്‍ ചെയ്യാന്‍ നടപടി ആയിട്ടില്ല. സന്നദ്ധ സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടില്ല.  ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ കൊണ്ടുവരാന്‍ കേരളം ഇതുവരെ സ്പഷല്‍ ട്രെയിന്‍ ആവശ്യപ്പെട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
പ്പ്രവാസികളുടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കും. പ്രവാസികള്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി ജയിലില്‍ പോകാനും തയാറാണ്. സുരക്ഷാ മാനദണ്ഡങ്ങളില്‍ രാഷ്ട്രീയ വിവേചനം പാടില്ല. ഇടതു എം.എല്‍.എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാനദണ്ഡം വേറെയാവരുത്. ഇവരെ ബാധിക്കാതിരിക്കാന്‍ കൊറോണ വൈറസ് എ.കെ.ജി സെന്ററിലെ ജീവനക്കാരനല്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

 

Latest News