കണ്ണൂര്‍- ട്വിറ്ററില്‍ സജീവമായിരിക്കുന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടിയുടെ ഹിന്ദിയിലുള്ള ട്വീറ്റ് കൗതുകമായി. നാരിയല്‍ കാ പാനി ഓര്‍മ വന്നുവെന്നാണ് ഒരു ഉപയോക്താവിന്റെ പ്രതികരണം.
ചരമ വാര്‍ഷിക ദിനത്തില്‍ പ്രമോദ് മഹാജനെ അനുസ്മരിച്ചുകൊണ്ടുള്ളതാണ് അബ്ദുല്ലക്കുട്ടിയുടെ ഹിന്ദി ട്വീറ്റ്. എം.പിയായിരുന്നപ്പോള്‍ പ്രമോദ് ജിയുടെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം എല്ലാവരേയും ഒരുപോലെയാണ് കണ്ടിരുന്നതെന്നും ട്വീറ്റില്‍ പറയുന്നു.