Sorry, you need to enable JavaScript to visit this website.

കാത്തിരിപ്പ് നീളുന്നു;യു.എ.ഇ എംബസിയില്‍ രജിസ്റ്റർ ചെയ്തവർ ഒന്നര ലക്ഷം

ദുബായ്- യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. അപേക്ഷകരിൽ 25 ശതമാനം പേരും ജോലി നഷ്ടപ്പെട്ടവരാണ്. ഇന്ത്യൻ എംബസി,കോൺസുലേറ്റ് എന്നിവ വഴി രജിസ്റ്റർ ചെയ്തവരില്‍  40 ശതമാനംപേർ തൊഴിലാളികളാണ്.  10 ശതമാനം പേർ സന്ദർശക,വിനോദ സഞ്ചാര വിസയിലെത്തിയവർ, ഗർഭിണികൾ, വിദ്യാർത്ഥികൾ എന്നിവരാണ്.

രജിസ്റ്റർ ചെയ്തവരില്‍ പകുതിയിലധികവും മലയാളികളാണ്. അപേക്ഷകരുടെ എണ്ണം കൂടിയത് സൈറ്റിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നുവെങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് കോൺസുൽ ജനറൽ വിപുൽ അറിയിച്ചു. വാർഷിക അവധിക്കും മറ്റും നാട്ടിലേക്ക് പോകാനിരിക്കുന്നവർ യാത്ര നീട്ടി വെയ്ക്കണമൈന്ന് കോൺസുൽ ജനറൽ അഭ്യർത്ഥിച്ചു.അത്യാവശ്യക്കാർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് അടിയന്തരമായി നാട്ടിലെത്തേണ്ടത്. അതിനാൽ മറ്റുള്ളവർ സഹകരിക്കണമെന്ന് കോൺസുൽ ജനറൽപറഞ്ഞു

വിവിധ രാജ്യങ്ങളില്‍നിന്നായി നാല് ലക്ഷത്തോളം പേരാണ് ഇതിനകം നോർക്കയില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുഎഇയിൽ നിന്നാണ് ഒന്നേമുക്കാൽ ലക്ഷത്തിലധികം പേർ  നോർക്ക വഴി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രവാസികളുടെ കൊണ്ടുപോകുന്നതിനുള്ള വിമാന സർവീസുകള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും  ദേശീയ വിമാന കമ്പനിയോടൊപ്പം വ്യോമ സേനാ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു.

 ജോലി നഷ്ടപ്പെട്ടും മറ്റും ദുരിതത്തിലായ തൊഴിലാളികളെയാണ് ആദ്യം കൊണ്ടു പോവുകയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിൽ നിന്നുള്ളവരെയാകും ആദ്യം നാട്ടിലെത്തിക്കുക.

 

Latest News