കുവൈത്ത് സിറ്റി- കോവിഡ്19 ബാധയെ തുടര്‍ന്ന് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹ്‌റൂഫ് മാളിയേക്കല്‍ (44) ആണ് മരിച്ചത്. ജാബിര്‍ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ചികിത്സയിലായിരുന്നു. ഏപ്രില്‍ 20 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വന്തമായി കമ്പനി നടത്തിവരികയായിരുന്നു. ഭാര്യയും രണ്ടും മക്കളും അടങ്ങുന്ന കുടുംബം കുവൈത്തിലുണ്ട്.