പാലക്കാട്- എല്ലാം അവസാനിപ്പിച്ചിട്ടും തന്നെ പിന്തുടർന്ന് അക്രമിക്കുകയാണെന്നും ഇത്തരക്കാരെ പേടിച്ച് ചാരിറ്റി പ്രവർത്തനത്തിൽനിന്ന് മാറി നിൽക്കുന്നതിൽ അർത്ഥമില്ലെന്നും ഫിറോസ് കുന്നുംപറമ്പിൽ. വീണ്ടും ചാരിറ്റിയുമായി മുന്നോട്ടുപോകുകയാണെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തനിക്കെതിരെ കള്ള പ്രചരണങ്ങളും എഡിറ്റിങ്ങ് വീഡിയോകളും ഉണ്ടാക്കി വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ഫെയ്ക്ക് പേജുകളും ,നിരന്തരം ആക്രമിക്കുന്ന സൈബർ ഗുണ്ടകളും തനിക്ക് സമാധാനം താരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ച് ചാരിറ്റി അവസാനിപ്പിച്ചത്. പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിന്തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാർക്ക് മുന്നിൽ ഇനി മാറിനിൽക്കുന്നതിൽ അർത്ഥമില്ല അവസാനിപ്പിടത്ത് നിന്നും തുടരുകയാണ് നിങ്ങൾ ആഗ്രഹിച്ചിരുന്ന, ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ഫിറോസ് കുന്നംപറമ്പിൽ നിങ്ങൾക്ക് മുന്നിൽ നിങ്ങളെ തേടിയിറങ്ങുകയാണ് ആ സ്‌നേഹവും പിന്തുണയും പ്രാർത്ഥനയും തുടർന്നും ഉണ്ടാകണമെന്നും ഫിറോസ് അഭ്യർത്ഥിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷ ലഭിക്കണം എനിക്കെതിരെ ഫേസ്ബുക്കിൽ കുരക്കുന്നവരോട് നിങ്ങളുടെ കയ്യിൽ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പോലിസിൽ പരാതി നൽകാനും ഫിറോസ് വെല്ലുവിളിച്ചു.