തിരുവനന്തപുരം- സംസ്ഥാനത്ത് രാസവസ്തുക്കള്‍ കലര്‍ കടത്തിയ പഴകിയ മത്സ്യം കടത്തുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം വെമ്പായത്താണ് മത്സ്യം കടത്തിയ വാഹനം ഉള്‍പ്പെടെ മൂന്നുപേരെ പോലിസ് പിടികൂടിയത്. ഗുജറാത്ത് സ്വദേശിളായ മൂന്നുപേരും ഒരു കര്‍ണാടക സ്വദേശിയുമാണ് ലോറിയിലുണ്ടായിരിന്നത്. ഗുജറാത്തില്‍ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്ന് ഇവര്‍ പോലിസിനോട് സമ്മതിച്ചു.
കഴിഞ്ഞ ദിവസം രാത്രി മത്സ്യവണ്ടിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ലോറിയെ പിന്തുടരുകയായിരുന്നു. ഇവര്‍ വിവരം പോലിസില്‍ അറിയിക്കുകയും ചെയ്തു. ഒടുവില്‍ പോലിസെത്തി വണ്ടി പിടികൂടി. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മത്സ്യത്തിന് ആറ് മാസമെങ്കിലും പഴക്കമുണ്ടെന്ന് കണ്ടെത്തി. ഭൂരിഭാഗവും പുഴുവരിച്ച നിലയിലായിരുന്നു. ഇതോടെ മത്സ്യം കുഴിച്ചുമൂടി. അതേസമയം, ലോക്ക്ഡൗണിനിടെ ഗുജറാത്തില്‍ ലോറി എങ്ങനെ കേരളത്തില്‍ എത്തി എന്ന് വ്യക്തമല്ല.