അൽഹസ- ആലുവ സ്വദേശി അമ്പാട്ട് ഹൗസിൽ ഹമീദിന്റെ മകൻ ഷിയാസ് ഹമീദ് എന്ന കുഞ്ഞുമോൻ (36) അൽ ഹസ്സയിൽ ജോലിക്കിടയിൽ വീണു മരിച്ചു. അൽ ഹസയിലെ ജാഫർ ജിഷയിൽ സ്വദേശിയുടെ വീട്ടിൽ ഡിഷ് ഫിറ്റിങ് ജോലിയിൽ ഏർപ്പെട്ടിരിക്കെ ഒരു മീറ്ററോളം റോഡിലേക്ക് തള്ളി നിൽക്കുന്ന ഷീറ്റിൽ ചവിട്ടിയതിനെ തുടർന്ന് ഷീറ്റ് വളഞ്ഞു കാൽ വഴുതി താഴേക്കു വീഴുകയും ഇതിനിടയിൽ അവിടെ ഉണ്ടായിരുന്ന എ.സിയിൽ അടിച്ചു താഴെ റോഡിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു.
ജിഷ ഫുട്‌ബോൾ ക്ലബ്ബിലെയും നവോദയ ജാഫർ ജിഷ യൂണിറ്റ് അംഗവുമായിരുന്നു. നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ച് ഈ മാസം 24ന് ടിക്കറ്റ് നേരത്തെ എടുത്ത് വെച്ചതായിരുന്നു. വിമാന സർവീസുകൾ നിർത്തിയതോടെ യാത്ര സാധ്യമായില്ല. സഹോദരൻ ഷിജാസ് അൽ ഹസ്സ ജാഫറിൽ തന്നെയുണ്ട്. ഭാര്യ ഫെബിന. മകൾ: ഫർഹ ഫാത്തിമ. നടപടിക്രമങ്ങൾ പൂർ്ത്തിയാക്കാൻ നവോദയ പ്രവർത്തകർ രംഗത്തുണ്ട്.