ആലുവ- സംസ്ഥാനത്ത് നിന്നും കുടിയേറ്റതൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഇന്ന് തുടങ്ങും. ഒഡീഷയില്‍നിന്നുള്ള തൊഴിലാളികളുമായി ആദ്യ ട്രെയിൻ വൈകിട്ട് ആലുവയിൽ നിന്ന് പുറപ്പെടും. ഭുവനേശ്വറിലേക്കാണ് ആദ്യ സർവീസ്.
സാമൂഹിക അകലം പാലിച്ച് സീറ്റുകള്‍ നല്‍കുന്നതിനാല്‍ പരമാവധി 1,200 പേരെയാണ് ഒരു ട്രെയിനില്‍ കൊണ്ടുപോവുക. ജില്ലാ ഭരണകൂടം മുൻഗണനാടിസ്ഥാനത്തിൽ തയാറാക്കിയ ലിസ്റ്റ് പ്രകാരമാണ് യാത്രക്കാരെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുക. ആലുവ, പെരുമ്പാവൂർ മേഖലകളിലെ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളാവും ആദ്യ സംഘത്തിലുണ്ടാവുക. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പ്രത്യേക യാത്രാ സൗകര്യം എന്ന നിലയില്‍ ആലുവയില്‍നിന്ന് പുറപ്പെട്ടാല്‍ ഭുവനേശ്വര്‍ എത്തുന്നതുവരെ മറ്റ് എവിടെയും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് കേരളം അന്തര്‍സംസ്ഥാന യാത്ര അനുവദിക്കുന്നത്