Sorry, you need to enable JavaScript to visit this website.

വ്യത്യസ്ത ലാബുകളില്‍ കൊറോണാ ഫലങ്ങളും വ്യത്യസ്തം; ആശയകുഴപ്പമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍


തിരുവനന്തപുരം- തലസ്ഥാനത്ത് കൊറോണ പരിശോധനാഫലങ്ങള്‍ സംബന്ധിച്ച് ആശയകുഴപ്പങ്ങളില്ലെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  പോസിറ്റീവ് ,നെഗറ്റീവ് കേസുകളുണ്ടാകാം. ആദ്യഫലം ലഭിച്ചത് പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തെ രണ്ട് കൊറോണ രോഗികളുടെ സാമ്പിളുകള്‍ രണ്ട് ലാബുകളില്‍ പരിശോധിച്ചപ്പോള്‍ വ്യത്യസ്ത ഫലം വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ മെഡിക്കല്‍ കോളജിലെ ലാബില്‍ പോസിറ്റീവ് ഫലമാണ് ലഭിച്ചതെങ്കില്‍ ആദ്യ പരിശോധനയില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ പരിശോധനയില്‍ നെഗറ്റീവ് ഫലമായിരുന്നു ലഭിച്ചത്. 
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ക്ക് വൈറസ് എവിടെ നിന്നാണ് പകര്‍ന്നതെന്ന കാര്യം കണ്ടെത്തിയിട്ടില്ല.ആവശ്യമുണ്ടെങ്കില്‍ ആലപ്പുഴ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാമ്പിളുകള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇവരുമായി പ്രാഥമികമായി സമ്പര്‍ക്കത്തിലുണ്ടായവരില്‍ ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലും മറ്റുള്ളവരെ ക്വാറന്റൈനിലും പാര്‍പ്പിച്ചിച്ചു.നെയ്യാറ്റിന്‍കര നിവാസികളോട് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനും ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ഒരു ലക്ഷം പേരെ താമസിപ്പിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം തിരുവനന്തപുരത്തില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Latest News