Sorry, you need to enable JavaScript to visit this website.

ഗവർണറുമായി  നല്ല ബന്ധം -പിണറായി

തിരുവനന്തപുരം- ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നല്ല ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ വിമർശനം വകവെക്കാതെ ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശമ്പള ഓർഡിനൻസിൽ ഒപ്പിട്ടിരുന്നു. 
ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് പിണറായി വിജയന്റെ പ്രതികരണം. ഗവർണറുമായി സാധാരണ നിലയ്ക്ക് നല്ല ബന്ധമല്ലേ, ഭായി-ഭായി ആകുന്നതിൽ എന്താണ് തെറ്റ്. കഴിഞ്ഞ ദിവസം മുൻ ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ ജൻമദിനത്തിൽ അദ്ദേഹത്തെ വിളിച്ച് ആശംസകളറിയിച്ചിരുന്നു. അദ്ദേഹവുമായും നല്ല ബന്ധമായിരുന്നു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ വാളെടുത്ത് യുദ്ധം ചെയ്യുകയാണോ വേണ്ടത്' എന്നും പിണറായി ചോദിച്ചു. 


കോവിഡ് കേസുകൾ പോസിറ്റീവ് ആകുന്നത് സർക്കാരിന്റെ മായാജാലവും തട്ടിപ്പും ആണെന്ന് വാട്‌സ്ആപ്പ് പ്രചാരണം നടത്തുന്നത് കണ്ണൂരിലെ ചെറുവാഞ്ചേരിയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറുവാഞ്ചേരി സ്വദേശിയായ അജ്‌നാസ് ആണ് ഇത് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. 'വാട്‌സാപ്പ് വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കാസർകോട് പള്ളിക്കര മുഹമ്മദ് കുഞ്ഞിയുടെ മകൻ ഇമാദിനെതിരെ കേസെടുത്തിട്ടുണ്ട്. കോവിഡ് മുക്തനാണെന്നും തന്നെയും ഒപ്പം ചികിത്സയിലുണ്ടായിരുന്ന 10 പേരെയും വിവരശേഖരണത്തിനായി ഫോണിലൂടെ ബന്ധപ്പെട്ടെന്നും വ്യാജമായി പ്രചരിപ്പിച്ചത് ഇയാളാണ്. രോഗികളുടെ വിവരം ചോർന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇയാൾ പ്രചാരണം നടത്തി. എന്നാൽ കാസർകോട് ജില്ലയിൽ ഇമാദ് എന്ന പേരിൽ ആരും ചികിത്സയിലുണ്ടായിരുന്നില്ല. കാസർകോട്ടെ രോഗികളുടെ രേഖ ചോർന്നു എന്ന വ്യാജ പ്രചാരണത്തിന് മുന്നിൽ നിന്നത് ഇമാദാണ്' എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News