കൊച്ചി- വീട്ടില്‍ അതിക്രമിച്ചുകയറി ബാലികയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതി പോലിസ് പിടിയില്‍. വെളിയത്തുനാട് സര്‍വീസ് സൊസൈറ്റി ബോര്‍ഡ് മെമ്പര്‍ ആയ ആലുവ വെളിയത്തുനാട് യു.സി കോളജ് കനാല്‍ റോഡില്‍, പയ്യാക്കില്‍ വീട്ടില്‍ രമേഷി(47)നെയാണ് ആലുവ ഡി വൈ.എസ്.പി ജി വേണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
13വയസ്സായ പെണ്‍കുട്ടിയെയാണ് പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയം മനസ്സിലാക്കി അവരെ കാണുന്നതിനെന്ന വ്യാജേനയാണ് വീട്ടിലെത്തിയത്.