തിരുവനന്തപുരം- മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 954 പേര്‍ക്കെതിരെ സംസ്ഥാനത്ത് ഇന്ന് കേസ് എടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയ ആദ്യദിവസം നാല് മണിവരെയുള്ള കണക്കുകളാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചത്.
നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്നുമുതല്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസ് ചാര്‍ജ്ജ് ചെയ്യുമെന്ന് ഡിജിപി അറിയിച്ചിരുന്നു. 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ചുമത്തുമെന്നും പോലിസ് മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്.