തിരുവനന്തപുരം- കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കുന്നതില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടില്ലെന്ന് ധനവകുപ്പ്മന്ത്രി തോമസ് ഐസക്. കഴിഞ്ഞ ദിവസമാണ് ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്നും ഭരണഘടനാപരമായി ചുമതലകള്‍ നിര്‍വഹിക്കുന്നവരാണ് അവരെന്നും ഇത് ഭരണഘടനാപരമായി തെറ്റാണെന്നും കാണിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ധനവകുപ്പിന് കത്ത് നല്‍കിയത്.
ഇതേതുടര്‍ന്നാണ് ജഡ്ജിമാരുടെ ശമ്പളം പിടിച്ചുവെക്കില്ലെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത്.അതേസമയം കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം നല്‍കുന്നത് മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.