തിരുവനന്തപുരം- കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് ശമ്പളം നല്‍കുന്നത് മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയത്. 25% ശമ്പളം പിടിക്കാന്‍ ഇത് പ്രകാരം സര്‍ക്കാരിന് അധികാരമുണ്ട്.
ഓര്‍ഡിനന്‍സ് നടപടി അവസാനിച്ച ശേഷം മാത്രമേ ഈ മാസത്തെ ശമ്പളം വിതരണം ചെയ്യുകയുള്ളൂ. പിടിക്കുന്ന ശമ്പളം തിരിച്ചുനല്‍കുന്നത് സംബന്ധിച്ച് ആറ് മാസത്തിന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ. ശമ്പളം പിടിച്ചുവെക്കുന്നതിനെതിരെ അധ്യാപകസംഘടന നല്‍കിയ ഹരജിയില്‍ ഹൈക്കോടതി അനുകൂല നിലപാടെടുത്തിരുന്നു. ഇത് മറികടക്കാനായാണ് ശമ്പളം നല്‍കുന്നത് മാറ്റിവെക്കാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ പുറപ്പെടുവിച്ചത്.